പെൻഷൻ തുക കൊണ്ട് പാവങ്ങൾക്ക് വീട് വച്ച് നൽകുന്ന ചെറുപുഷ്പം ജോസഫ് മാഷും കൊച്ചുത്രേസ്യാ ടീച്ചറും സമൂഹത്തിന് മാതൃക.

പെൻഷൻ തുക കൊണ്ട് പാവങ്ങൾക്ക് വീട് വച്ച് നൽകുന്ന ചെറുപുഷ്പം ജോസഫ് മാഷും കൊച്ചുത്രേസ്യാ ടീച്ചറും സമൂഹത്തിന് മാതൃക.
Jan 20, 2026 01:43 PM | By PointViews Editor

പേരാവൂർ (കണ്ണൂർ): മറ്റുള്ളവർക്ക് ഒരു ചായ കുടിക്കാൻ വേണ്ടി 10 രൂപ കൊടുക്കാതെ സമ്പാദിച്ചുകൂട്ടുന്നവരുടെ സമൂഹത്തിൽ സഹജീവി സ്നേഹത്തിൻ്റെ വലിയ മാതൃക സൃഷ്ടിക്കുകയാണ് പേരാവൂരിലെ റിട്ട അധ്യാപക ദമ്പതികളായ ചെറുപുഷ്പം ജോസഫ് മാഷും കൊച്ചു ത്രേസ്യാ ടീച്ചറും. വാർധക്യകാലത്ത് ആഘോഷമായി ജീവിക്കാനുള്ള പെൻഷൻ തുകയെടുത്ത് നിർധന കുടുംബത്തിന് വീടുവച്ചു നൽകി യിരിക്കുകയാണ് പെൻഷൻ ഈ റിട്ട.അധ്യാപക ദമ്പതികൾ. തങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ തുക എങ്ങനെ വേണമെങ്കിലും ചെലവ് ചെയ്യാം എന്നിരിക്കെ അവർ പക്ഷെ ആ തുക മിച്ചം വച്ച് റിട്ട അധ്യാപക ദമ്പതികളായ ചെറുപുഷ്പം സി.ഒ.ജോസഫും കൊച്ചുത്രേസ്യയും ചേർന്ന് നിർമിച്ചത് രണ്ട് സ്നേഹ വീടുകൾ. രണ്ടാമത്തെ വീടിൻ്റെ താക്കോൽ കൈമാറി. കോടഞ്ചാൽ സ്വദേശിനിക്ക് 8 ലക്ഷത്തോളം രൂപ ചെലവിലാണ് വീട് നിർമിച്ചു നൽകിയത്. തൊണ്ടിയിൽ സ്വദേശി സി.ഒ.ജോസഫിന്റെയും ഭാര്യ കൊച്ചുത്രേസ്യയുടെയും പെൻഷൻ തുക മിച്ചം പിടിച്ചാണ് രണ്ട് സ്നേഹ വീടുകളും നിർമിച്ചത്. നേരത്തെ ഇവരുടെ അൻപതാം വിവാഹ വാർഷികത്തിൻ്റെ ഭാഗമായി മാവടിയിലും സ്നേഹവീട് നിർമിച്ചു നൽകിയിരുന്നു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളുടെ പേരിൽ അത് മുടങ്ങി. ഇതറിഞ്ഞായിരുന്നു ചെറുപുഷ്‌പം ഫാമിലി വീട് നിർമിച്ചു നൽകിയത്. ഭർത്താവ് മരിച്ച യുവതിയും രണ്ടു മക്കളും അടങ്ങുന്ന നിർധന കുടുംബത്തിനാണ് അന്ന് സ്നേഹവീട് നൽകിയത്. പേരാവൂർ സെൻ്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി അസിസ്‌റ്റൻ്റ് വികാരി ഫാ. പോൾ മുണ്ടയ്ക്കൽ വെഞ്ചരിപ്പ് കർമം നിർവഹിച്ചു. ചടങ്ങിൽ സി.ഒ.ജോസഫിനെ ആദരിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് അംഗം സി.യമുന അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, ആനിമേറ്റർ സിസ്‌റ്റർ സെലിൻ അഗസ്‌റ്റിൻ, പേരാവൂർ സെന്റ് ജോൺസ് യുപി സ്‌കൂൾ പ്രധാനാധ്യാപകൻ സജി ജോസഫ്. ഷിബു പുതിയവീട്ടിൽ, സി.ഒ. ജോസഫ്. മിന്നു രാജു പ്രസംഗിച്ചു.

Cherupushpam Joseph Mash and Kochuthresya Teacher, who use their pension money to build houses for the poor, are role models for society.

Related Stories
ഉളുപ്പില്ലായ്മ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂരിലെ ബിജെപിയും സിപിഎമ്മും. പ്രതികരിക്കാതെ പേരാവൂരിലെ കോൺഗ്രസും

Jan 21, 2026 08:47 AM

ഉളുപ്പില്ലായ്മ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂരിലെ ബിജെപിയും സിപിഎമ്മും. പ്രതികരിക്കാതെ പേരാവൂരിലെ കോൺഗ്രസും

ഉളുപ്പില്ലായ്മ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂരിലെ ബിജെപിയും സിപിഎമ്മും. പ്രതികരിക്കാതെ പേരാവൂരിലെ...

Read More >>
ചാറ്റ് പുറത്തുവിട്ടതിന് കേസ്, വിടാതെ തിരിച്ചടിച്ച് വീണ്ടും ഫെന്നി. കേസിനെ നേരിടാനുറച്ച് നീക്കം. അതിജീവിതകളും വിജയൻ സർക്കാരും പരുങ്ങുന്നു.

Jan 15, 2026 09:18 PM

ചാറ്റ് പുറത്തുവിട്ടതിന് കേസ്, വിടാതെ തിരിച്ചടിച്ച് വീണ്ടും ഫെന്നി. കേസിനെ നേരിടാനുറച്ച് നീക്കം. അതിജീവിതകളും വിജയൻ സർക്കാരും പരുങ്ങുന്നു.

ചാറ്റ് പുറത്തുവിട്ടതിന് കേസ്, വിടാതെ തിരിച്ചടിച്ച് വീണ്ടും ഫെന്നി. കേസിനെ നേരിടാനുറച്ച് നീക്കം. അതിജീവിതകളും വിജയൻ സർക്കാരും...

Read More >>
ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു, ഒരാൾ പിടിയിൽ

Jan 15, 2026 04:21 PM

ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു, ഒരാൾ പിടിയിൽ

ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീ ശക്തി ലോട്ടറി യുടെ ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു, ഒരാൾ...

Read More >>
രാഹുലിനെ കുടുക്കാൻ മൂന്നാം അതിജീവിത നാടകമൊരുക്കിയോ? തെളിവുകളുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ

Jan 15, 2026 12:42 PM

രാഹുലിനെ കുടുക്കാൻ മൂന്നാം അതിജീവിത നാടകമൊരുക്കിയോ? തെളിവുകളുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ

രാഹുലിനെ കുടുക്കാൻ മൂന്നാം അതിജീവിത നാടകമൊരുക്കിയോ? തെളിവുകളുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി...

Read More >>
ഇറാൻ വിടാൻ ഇന്ത്യക്കാരോട് എംബസിയുടെ നിർദ്ദേശം

Jan 15, 2026 10:35 AM

ഇറാൻ വിടാൻ ഇന്ത്യക്കാരോട് എംബസിയുടെ നിർദ്ദേശം

ഇറാൻ വിടാൻ ഇന്ത്യക്കാരോട് എംബസിയുടെ...

Read More >>
11 കൊല്ലത്തിന് ശേഷം സമര ഷോയുമായി കേളകം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സിപിഎം എത്തി

Jan 13, 2026 05:02 PM

11 കൊല്ലത്തിന് ശേഷം സമര ഷോയുമായി കേളകം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സിപിഎം എത്തി

11 കൊല്ലത്തിന് ശേഷം സമര ഷോയുമായി കേളകം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സിപിഎം...

Read More >>
Top Stories